കൊപ്പാറ ആനവേലിൽ ശ്രീ ഭദ്രകാളി ദേവീ ക്ഷേത്രം
അമ്മേ ശരണം, ദേവി ശരണം
ദർശന സമയം
📢രാവിലെ: 5:00 AM – 10:00 AM
വൈകുന്നേരം: 5:00 PM – 7:30 PM
ക്ഷേത്ര പൂജകൾ
നിത്യേന ക്ഷേത്രത്തിൽ നടന്നുപോരുന്ന പ്രധാന പൂജകളും സമയവിവരങ്ങളും
നിർമ്മാല്യ ദർശനം
പള്ളിയുണർവിനു ശേഷമുള്ള ദേവിയുടെ ആദ്യ ദർശനം.
ദീപാരാധന
സന്ധ്യാസമയത്തെ കർപ്പൂര ദീപ ദർശനം.
ഗണപതി ഹോമം
വിഘ്നനിവാരണത്തിനായി വിഘ്നേശ്വരന് സമർപ്പിക്കുന്ന ഹോമം.
അത്താഴപൂജ
രാത്രി നടയടയ്ക്കുന്നതിന് മുൻപുള്ള അവസാന പൂജ.
ക്ഷേത്ര ദർശനം
കൊപ്പാറ ആനവേലി ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ പ്രധാന ഫോട്ടോകൾ ഇവിടെ കാണാം




പ്രധാന അറിയിപ്പുകൾ
ക്ഷേത്രവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അറിയിപ്പുകളും വാർത്തകളും

വിനായക ചതുർഥി
🪷🤍 വക്രതുണ്ഡ മഹാകായ സൂര്യകോടി സമപ്രഭ നിർവിഘ്നം കുരുമേ ദേവ സർവ്വകാര്യേഷു സർവ്വദാ 🪷 ━━━━━━━━━━━━━━━━ 🌺 വിനായക ചതുർഥി മഹോത്സവം 🌺 ചിങ്ങമാസത്തിലെ വെളുത്തപക്ഷത്തിലെ ചതുർഥി ദിനത്തിൽ ആചരിക്കുന്ന പുണ്യദിനമാണ് വിനായക ചതുർഥി അഥവാ ഗണേശ ചതുർഥി. ഗണപതി ഭഗവാന്റെ ജന്മദിനമായാണ് ഈ ദിവസം വിശ്വസിക്കപ്പെടുന്നത്. 📅 14 | 09 | 2026 | തിങ്കളാഴ്ച വിനായക ചതുർഥി ദിനത്തോടനുബന്ധിച്ച് ക്ഷേത്രസന്നിധിയിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമവും ഉണ്ണിയപ്പ വഴിപാടും ഭക്തിപൂർവ്വം നടത്തപ്പെടുന്നു. വിഘ്നങ്ങൾ അകറ്റാനും, ആഗ്രഹസാഫല്യത്തിനും, ഐശ്വര്യത്തിനും, സമ്പൽസമൃദ്ധിക്കും ഗണപതി ഭഗവാന്റെ അനുഗ്രഹം തേടി ഭക്തജനങ്ങൾ ഈ വിശേഷദിനത്തിൽ വിശേഷ പൂജകളും വഴിപാടുകളും സമർപ്പിക്കുന്നു. 🪷🙏 🌼 വഴിപാട് തുക 🌼 1. അഷ്ടദ്രവ്യ മഹാഗണപതിഹോമം — ₹100/- 2. ഉണ്ണിയപ്പം വഴിപാട് — ₹100/- 🙏 മേൽപ്പറഞ്ഞ വഴിപാടുകൾ ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾക്ക് ഹോം പേജിലെ “വഴിപാടുകൾ” എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ഇഷ്ടമുള്ള വഴിപാട് തിരഞ്ഞെടുക്കുകയും ബുക്ക് ചെയ്യുകയും ചെയ്യാവുന്നതാണ്. 🪷 ഓം ഹരിശ്രീ ഗണപതായേ നമഃ 🤎🙏
ബന്ധപ്പെടുക
ക്ഷേത്ര ഭരണസമിതിയുമായി ബന്ധപ്പെടുന്നതിനും വിവരങ്ങൾ അറിയുന്നതിനും
മേൽവിലാസം
കൊപ്പാറ ആനവേലിൽ ശ്രീ ഭദ്രകാളി ദേവീ ക്ഷേത്രം അമ്പലപ്പുഴ, ആലപ്പുഴ കേരളം – 688005